നാവികസേനാ ആസ്ഥാനത്തു സിബിഐ റൈഡ്!

കൊച്ചി;നാവികസേനാ ആസ്ഥാനത്തു സിബിഐ റെയ്‌ഡിൽ മൂന്നരക്കോടി പിടികൂടി.കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് സിബിഐ റൈഡ് നടത്തിയത്. പരിശോധനയിൽ നാവികസേനാ ഉദ്യോഗസ്ഥൻ രാകേഷ് കുമാർ ഗാർഗിലിന്റെ പക്കലിൽ നിന്നും മൂന്നരക്കോടി രൂപ പിടിച്ചെടുത്തു.

ഗാർഗിലിന്റെ കൊച്ചിയിലെയും ദില്ലിയിലെയും വീട്ടിലും ഓഫീസിലും സിബിഐ റൈഡ് നടത്തി.ദില്ലിയിലെ വീട്ടിൽ നിന്നും 83 ലക്ഷം രൂപ കണ്ടെടുത്തു. കൊച്ചിയിലെ റൈഡ് ഇപ്പോഴും തുടരുകയാണ്.മിലിട്ടറി എൻജിനീയറിങ് സർവീസ് ചീഫ് എൻജിനീയറാണ് ഗാർഗിൽ. ഗാർഗിലിനെയും രണ്ടു കരാറുകാരെയും അറസ്റ്റ് ചെയ്തു.

Be the first to comment on "നാവികസേനാ ആസ്ഥാനത്തു സിബിഐ റൈഡ്!"

Leave a comment

Your email address will not be published.


*