മഹാരാജാസ് കോളേജ് ക്യാമ്പസ് കൊലപാതകം;പ്രതികൾ പിടിയിൽ!

കൊച്ചി:മഹാരാജാസ് കോളേജിൽ ഇന്നലെ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കൊലപാതകത്തിൽ അഞ്ചു പ്രതികൾ പിടിയിൽ. ക്യാമ്പസ് ഫ്രണ്ട് എസ്എഫ്ഐ പ്രവർത്തകരാണ് പിടിയിലായവർ. ബിലാൽ,ഫാറൂഖ്,റിയാസ്,ഖാലിദ്,സനദ് എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെയുണ്ടായ കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു.

നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. എസ്എഫ്‌ഐ പ്രവർത്തകനായ ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യുവാണു കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം.അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊലപാതകത്തെ തുടർന്ന് മഹാരാജാസ് കോളേജ് ഒരാഴ്ചയ്ത്തേയ്ക്ക് അടച്ചു.

Be the first to comment on "മഹാരാജാസ് കോളേജ് ക്യാമ്പസ് കൊലപാതകം;പ്രതികൾ പിടിയിൽ!"

Leave a comment

Your email address will not be published.


*