വൈദികർക്കെതിരായ ലൈംഗീകാരോപണ കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും!

കോട്ടയം:മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണത്തില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. യുവതിയെ പീഡിപ്പിച്ച അഞ്ചു വൈദികർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ബലാത്സംഗം,സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എബ്രഹാം വര്‍ഗീസ്, ജെയ്സ് ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ മാത്യു എന്നീ നാലു വൈദികർക്കെതിരെ കേസെടുത്തിരിക്കുന്നത്.

കുമ്പസാര രഹസ്യത്തിന്റെ പേരിൽ വൈദികർ വീട്ടമ്മയെ ലൈംഗീകമായി ചുഷണം ചെയ്യുകയായിരുന്നു. വൈദികർക്കെതിരെ യുവതി ഭർത്താവിന് സത്യവാങ്മൂലം എഴുതി നൽകിയിട്ടുണ്ട്.

Be the first to comment on "വൈദികർക്കെതിരായ ലൈംഗീകാരോപണ കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും!"

Leave a comment

Your email address will not be published.


*