സംവിധായകൻ കമലിനെതിരെ മുതിർന്ന അഭിനേതാക്കൾ; ഖേദപ്രകടനവുമായി കമൽ!

തിരുവനന്തപുരം:സംവിധയകാൻ കമലിനെതിരെ മുതിർന്ന അഭിനേതാക്കൾ മന്ത്രിക്കു പരാതി നൽകി. മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവരാണ് കലാ സാംസ്‌കാരിക മന്ത്രി എ കെ ബാലന് പരാതി നല്‍കിയത്.നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപെട്ടു നടത്തിയ പരാമർശമാണ് വിവാദമായത്.

താരസംഘടനയായ ‘അമ്മ’യുടെ ഔദാര്യത്തിനായി കാത്തുനില്കുന്നവരാണ് മുതിർന്ന താരങ്ങൾ എന്നായിരുന്നു കമലിന്റെ പ്രസ്താവന. എന്നാൽ തന്റെ പ്രതികരണം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലല്ല.പരാമര്‍ശത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.

തന്റെ പരാമര്‍ശം തെറ്റിദ്ധരിച്ചു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയം അവരുടെ ആഭ്യന്തരകാര്യമാണ് അതില്‍ പ്രതികരിക്കുന്നില്ല. തന്റെ പിന്തുണ രാജിവെച്ച നടിമാർക്കാണെന്നും കമല്‍ പറഞ്ഞു.

Be the first to comment on "സംവിധായകൻ കമലിനെതിരെ മുതിർന്ന അഭിനേതാക്കൾ; ഖേദപ്രകടനവുമായി കമൽ!"

Leave a comment

Your email address will not be published.


*