ജലന്ദർ ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു ഇടവക വികാരി!

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ദർ ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പിൽ. ശബ്‌ദരേഖകൾ അടക്കമുള്ള ശക്തമായ തെളുവുകൾ കന്യാസ്ത്രീയുടെ പക്കലുണ്ട്. താൻ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചിരുന്നതായും ജലന്ദർ ബിഷപ്പിന്റെ പ്രതിനിധി തന്നെ സമീപിച്ചിരുന്നെന്നും ഇടവകവികാരി മാതൃഭൂമി ചാനലിനോട് വെളിപ്പെടുത്തി.

അതേസമയം കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.സന്ദർശക രജിസ്റ്ററിൽ കൃത്രിമം നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. പീഡനം നടന്ന മുറിയിലടക്കം സംഘം പരിശോധന നടത്തി. കേസിൽ ബിഷപ്പിനെ ചോദ്യം ചെയ്യും.

Be the first to comment on "ജലന്ദർ ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു ഇടവക വികാരി!"

Leave a comment

Your email address will not be published.


*