ഭർത്താവിന്റെ രണ്ടാം ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ യുവതിക്ക് ജീവപര്യന്തം!

കാസര്‍ഗോഡ്: ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണിയായ രണ്ടാം ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്.60,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കുഡ്ലു എരിയാല്‍ സ്വദേശിനി മിസ്രിയയെ(43)യ്ക്കാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

ഉപ്പള ഹിദായത്ത് നഗര്‍ കണ്ണമ്ബട്ടിയിലെ ബദരിയാ മന്‍സിലില്‍ ഐ.കെ. അബുദുള്‍ റഹ്മാന്റെ രണ്ടാം ഭാര്യ നഫീസത്താണ് (21) കൊല്ലപ്പെട്ടത്. ഭർത്താവ് രണ്ടാമതും വിവാഹം കഴിച്ചതിലുള്ള വിരോധമാണ് കൊലയ്ക്കു കാരണം.

ഏഴുമാസം ഗർഭിണിയായ നഫീസത്തും അബ്‌ദുൾ റഹ്മാനും കിടന്നിരുന്ന മുറിയുടെ ജനൽ വഴി മിസ്രിയാ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് ആശുപത്രിയിൽ വെച്ച് മരണപെട്ടു.അബ്‌ദുൾ റഹ്മാന്റെ കൈക്കും കാലിനും പൊള്ളലേറ്റിരുന്നു.

Be the first to comment on "ഭർത്താവിന്റെ രണ്ടാം ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ യുവതിക്ക് ജീവപര്യന്തം!"

Leave a comment

Your email address will not be published.


*