ദമ്പതിമാരുടെ ആത്മഹത്യ;പോലീസ് മർദ്ദനം മൂലമെന്ന് ബന്ധുക്കൾ!

ചങ്ങനാശ്ശേരി:മോഷണക്കുറ്റം ആരോപിച്ചു പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച സ്വര്ണപ്പണിക്കാരായ ദമ്പതികൾ ആത്മഹത്യാ ചെയ്തു. ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യാ ചെയ്തത്.

മർദ്ദിച്ചതായും ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തെ തുടർന്നാണ് ദമ്പതികൾ ആത്മഹത്യാ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു.സ്വര്‍ണപ്പണിക്കാരനായിരുന്ന സുനിൽ കുമാർ ജോലി ചെയ്തിരുന്ന സിപിഎം കൗണ്‍സിലര്‍ സജി കുമാറിന്റെ ആഭരണ നിര്‍മാണ ശാലയിൽ നിന്നും 75 പവന്‍ സ്വര്‍ണ൦ മോഷണം പോയിരുന്നു.

ഇതുമായി ബന്ധപെട്ടു ചോദ്യം ചെയ്യലിന് വിളിപ്പിച്ച പോലീസ് ക്രൂരമായി മർദ്ദിച്ചതായി സുനിൽ ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. സുനിൽകുമാർ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിരുന്നതായും പറയുന്നു.

ദമ്ബതികള്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.

Be the first to comment on "ദമ്പതിമാരുടെ ആത്മഹത്യ;പോലീസ് മർദ്ദനം മൂലമെന്ന് ബന്ധുക്കൾ!"

Leave a comment

Your email address will not be published.


*