നടി ആക്രമിക്കപ്പെട്ട കേസ്;ദിലീപിന്റെ ശ്രമം കേസ് വിചാരണ വൈകിപ്പിക്കൽ എന്ന് സർക്കാർ!

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വൈകിപ്പിക്കാനാണ് കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ശ്രമമെന്ന് സർക്കാർ.കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.അതേസമയം വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ടു ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു.വിചാരണ വേഗത്തിൽ ആകണമെന്നും നടി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.ഹർജി കോടതി പിന്നീട് പരിഗണിക്കും.

Be the first to comment on "നടി ആക്രമിക്കപ്പെട്ട കേസ്;ദിലീപിന്റെ ശ്രമം കേസ് വിചാരണ വൈകിപ്പിക്കൽ എന്ന് സർക്കാർ!"

Leave a comment

Your email address will not be published.


*