സെയിൽസ് ഗേൾസിനു ഇനി ഇരിക്കാം!

തിരുവനന്തപുരം:തുണിക്കടകളിലും മറ്റും ജോലിചെയ്യുന്ന ജീവനക്കാർക്ക് ഇനി വിശ്രമവേളകളിൽ ഇരിക്കാം. ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മന്റെ് നിയമത്തില്‍ ഭേദഗതിക്ക് മന്ത്രിസഭ യോഗ൦ അംഗീകാരം.നൽകി.

നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും,തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ടെന്നു തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ആഴ്ചയിലൊരിക്കൽ ജീവനക്കാർക്ക് അവധി നൽകണമെന്നും ഭേദഗതിയിൽ പറയുന്നു.

Be the first to comment on "സെയിൽസ് ഗേൾസിനു ഇനി ഇരിക്കാം!"

Leave a comment

Your email address will not be published.


*