അഭിമന്യുവിന്റെ കൊലപാതകിയെ തിരിച്ചറിഞ്ഞു.

കൊച്ചി:മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവും വിദ്യാർത്ഥിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു.കറുത്ത ഫുൾ കൈ ഷർട്ടിട്ട പൊക്കം കുറഞ്ഞ ആളാണ് കൊലനടത്തിയത്. കൊലപാതകം ആസൂത്രിതമാണ്. കൊലയാളികൾ രണ്ടുതവണ ക്യാമ്ബസിന്റെ പരിസരത്ത് എത്തിയിരുന്നതായും എഫ്‌ഐആറിൽ പറയുന്നു.

ക്യാംപസ് ഫ്രണ്ട് പ്രവർത്തകനും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയുമായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. കേസിൽ ആകെ 15 പ്രതികളുണ്ട്.ഇതിൽ 14 പേരും ക്യാമ്പസിന് പുറത്തുനിന്നെത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും എഫ്‌ഐആറിൽ പറയുന്നു.

നവാഗതരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ക്യാമ്പസില്‍ വച്ച് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

Be the first to comment on "അഭിമന്യുവിന്റെ കൊലപാതകിയെ തിരിച്ചറിഞ്ഞു."

Leave a comment

Your email address will not be published.


*