എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്നു ഹൈക്കോടതി.

കൊച്ചി:പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. ഡ്രൈവറെ മർദ്ദിച്ചെന്ന ആരോപണം വ്യാജമാണെന്നും അതിനാൽ എഫ്‌ഐആർ റദ്ദ്‌ക്കണമെന്നു ആവശ്യപ്പെട്ടു എഡിജിപിയുടെ മകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തവ്. പ്രത്യേക പരിഗണന നൽകേണ്ട ആളല്ല എഡിജിപിയുടെ മകൾ.

എന്തിനാണ് അറസ്റ്റിനെ ഭയക്കുന്നത്.കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി പറഞ്ഞു. പിൻസീറ്റിലിരുന്ന എഡിജിപിയുടെ മകൾ സ്‌നിക്ത വാഹനത്തിൽ നിന്നും ഇറങ്ങി മുൻ വാതിൽ തുറന്നാണ് ഡ്രൈവർ ഗവാസ്കറെ മർദിച്ചതെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു.

Be the first to comment on "എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്നു ഹൈക്കോടതി."

Leave a comment

Your email address will not be published.


*