ഇന്ത്യൻ ബാങ്കുകളിൽ നിന്നും കോടികൾ തട്ടിയ കേസിൽ വ്യവസായി വിജയ്മല്യയുടെ ലണ്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇന്ത്യൻ ബാങ്കുകൾക്ക് അനുമതി.വിജയ് മല്യയുടെ യുകെയിലെ വസതി റെയ്ഡ് ചെയ്ത് സ്വത്തുകള്‍ കണ്ടുകെട്ടാൻ ലണ്ടന്‍ കോടതിയാണ് അനുമതി നൽകി.വിജയ് മല്യയുടെ തട്ടിപ്പിനിരയായ പതിമൂന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
ലണ്ടിന് സമീപത്തുള്ള ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ വിജയ് മല്യയുടെ വസതിയിലും, മല്യ ഇപ്പോള്‍ താമസിക്കുന്ന വെല്‍വിനിലെ ലെവാര്‍വാക്ക് ആന്‍ഡ് ബ്രാംബെല്‍ ലോഡ്ജിലും,വിജയ് മല്യയുടെ കീഴിലുള്ള ലേഡിവാക്ക്, ക്യൂന്‍ ഹൂ ലെയ്ന്‍, ടെവിന്‍, വെല്വിന് ആന്‍ഡ് ബ്രാംബെല്‍ ലോഡ്ജ്, വെല്‍വിനിലെ ലെവാര്‍വാക്ക് ആന്‍ഡ് ബ്രാംബെല്‍ ലോഡ്ജ് തുടങ്ങിയ സ്ഥപാനങ്ങളില്‍ റെയ്ഡ് നടത്തി 114 കോടി പൗണ്ടോ തത്തുല്യമായ മൂല്യമുള്ള വസ്തുക്കളോ തിരിച്ച് പിടിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
രാജ്യത്തെ 13 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിജയ്മല്യ ഇന്ത്യ വിടുകയായിരുന്നു.
Be the first to comment on "വിജയ്മല്യയുടെ വിദേശത്തെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അനുമതി!"