സുനന്ദ പുഷ്കർ കേസ്;ശശി തരൂരിന് മുൻകൂർജാമ്യം.

സുനന്ദ പുഷ്കർ കേസിൽ ഭർത്താവും എംപിയുമായ ശശി തരൂരിന് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.ഒരുലക്ഷം രൂപയുടെ ബോണ്ടിലാണ് ഡൽഹി പട്യാല കോടതി തരൂരിന് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയോടെ മാത്രമേ ഇന്ത്യ വിട്ടു പോകാവൂ എന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു.

ശശി തരൂരിന്റെ ജാമ്യ ഹർജിയെ പോലീസ് ശക്തമായി എതിർത്തിരുന്നു.2014 ജനുവരി 17നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണകുറ്റം ഉൾപ്പെടെയാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

Be the first to comment on "സുനന്ദ പുഷ്കർ കേസ്;ശശി തരൂരിന് മുൻകൂർജാമ്യം."

Leave a comment

Your email address will not be published.


*