അഴിമതി കേസിൽ മുൻ പാക് പ്രധാനമന്ത്രിക്കും മകൾക്കും തടവ്.

അഴിമതി കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫിനും മകൾ മറിയത്തിനു൦ പാകിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷ വിധിച്ചു. നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴു വര്‍ഷവും മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. ലണ്ടനിലെ അവെന്‍ഫീല്‍ഡ് ഹൗസിലുള്ള നാല് ഫ്‌ളാറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് അഴിമതി കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

നവാസ് ഷെരീഫിനെതിരെ നാല് അഴിമതി കേസുകളാണ് നിലവിലുള്ളത്.ഷരീഫിന് പുറമെ, മറിയം, മരുമകന്‍ ക്യാപ്റ്റന്‍ സഫ്ദര്‍, മറ്റു രണ്ട് മക്കളായ ഹസന്‍, ഹുസൈന്‍ തുടങ്ങിയവരും ഈ അഴിമതി കേസുകളിൽ പ്രതികളാണ്.പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരിഫ് അനധികൃത സമ്പാദനക്കേസിൽ സുപ്രീംകോടതി അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണ് പ്രതനിമന്ത്രി സ്ഥാനം ഒഴിഞ്ഞത്.

Be the first to comment on "അഴിമതി കേസിൽ മുൻ പാക് പ്രധാനമന്ത്രിക്കും മകൾക്കും തടവ്."

Leave a comment

Your email address will not be published.


*