ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമംഗങ്ങൾക്ക് ലോകകപ്പ് കാണാൻ ക്ഷണം.

ബാങ്കോക്ക്:വടക്കന്‍ തായ്‌ലന്‍ഡിലെ ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമംഗങ്ങളായ 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികൾക്കും ഇവരുടെ പരിശീലകനും കോകകപ്പ് ഫൈനൽ കാണാൻ ഫിഫയുടെ ക്ഷണം.

ഫൈനലിലാണ് മുൻപ് ഇവർക്കു ഗുഹയ്ക്കു പുറത്തെത്താൻ സാധിക്കട്ടെയെന്നും,ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെങ്കിൽ തങ്ങളുടെ അതിഥികളായി അവരെ ഫൈനല്‍ കാണാന്‍ ക്ഷണിക്കുന്നതായും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനു അയച്ച കത്തിൽ പറയുന്നു.

അതേസമയം ഗുഹയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവർത്തകൻ മരിച്ചു.ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Be the first to comment on "ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമംഗങ്ങൾക്ക് ലോകകപ്പ് കാണാൻ ക്ഷണം."

Leave a comment

Your email address will not be published.


*