ജലന്ദർ ബിഷപ്പിനെതിരെ മറ്റൊരു പരാതി.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ ആരോപണവിധേയനായ ജലന്ദർ ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവിന്റെ പരാതി. മദര്‍ സുപ്പീരിയറിന്റെ സാന്നിധ്യത്തിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്​ക്കൽ മകളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മകളെകൊണ്ട് പരാതി എഴുതി വാങ്ങിയതായും പിതാവ് ആരോപിച്ചു. കന്യാസ്ത്രീക്കെതിരെ പരാതി നൽകിയില്ലെങ്കിൽ മകൾക്കെതിരെ നടപടിയെടുക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് മകൾ തനിക്കയച്ച കത്തിൽ പറയുന്നതായും പരാതിക്കാരൻ പറഞ്ഞു.

Be the first to comment on "ജലന്ദർ ബിഷപ്പിനെതിരെ മറ്റൊരു പരാതി."

Leave a comment

Your email address will not be published.


*