ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാൻ.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍. ഇടുക്കി കാസര്‍ഗോഡ് സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി ടി.സി മാത്യു നടത്തിയെന്നാണ് ഓംബുഡ്സ്മാന്റെ കണ്ടെത്തല്‍. ടി സി മാത്യുവില്‍ നിന്നും തുക ഈടാക്കണമെന്നും ഓംബുഡ്സ്മാൻ നിർദേശിച്ചിട്ടുണ്ട്.

ഇടുക്കി സ്റ്റേഡിയം നിര്‍മ്മാണത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധിക്യതമായി പൊട്ടിച്ചു. കാസര്‍ഗോഡ് സ്റ്റേഡിയത്തിനായി 20 ലക്ഷം മുടക്കിയത് പുറമ്പോക്ക് ഭൂമിക്കാണ്. കെസിഎയ്ക്ക് സ്വന്തമായി ഗസ്റ്റ് ഹൗസ് ഉള്ളപ്പോൾ 20 ലക്ഷം രൂപയ്ക്ക് ടി.സി മാത്യുവിന് താമസിക്കാന്‍ മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു.കെസിഎയ്ക്ക് സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ വേണ്ടി 60 ലക്ഷം രൂപ ചെലവാക്കിയതായും കണ്ടെത്തി.

Be the first to comment on "ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാൻ."

Leave a comment

Your email address will not be published.


*