മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികളെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റൈഡ്. എസ്ഡിപിഎെയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് റൈഡ് നടത്തിയത്.
അതേസമയം അഭിമന്യു കൊലക്കേസ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോലീസ് നീക്കമുണ്ട്. പ്രതികൾ വിദേശത്തേയ്ക്ക് കടക്കാതിരിക്കുന്നതിനായി വിമാനത്താവളങ്ങളിലും നീരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്.
Be the first to comment on "അഭിമന്യു വധം;പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് റൈഡ്."