കെസിഎയിൽ രാജി.

കേരളം ക്രിക്കറ്റ് അസോസിയേഷനിൽ(കെസിഎ) കൂട്ട രാജി.പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങളാണ് ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിൽ രാജിവെച്ചത്. പുതിയ പ്രസിഡന്റായി സാജന്‍ കെ. വര്‍ഗീസിനേയും സെക്രട്ടറിയായി അഡ്വ. ശ്രീജിത് വി നായരെയും തെരഞ്ഞെടുത്തു.

ഇന്നലെ മുൻ കെസിഎ പ്രസിഡന്റ് ടി.സി മാത്യു വിനെതിരായ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. കെ സി മാത്യു ഇടുക്കി കാസര്‍ഗോഡ് സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയിരുന്നതായും ഈ തുക കെ സി മാത്യുവിൽ നിന്നും തിരിച്ചു പിടിക്കണമെന്നും ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നു.

ഇതിനു പിന്നാലെ തനിക്കെതിരായ നടപടിക്ക് പിന്നിൽ പ്രസിഡന്റായ ജയേഷ് ജോര്‍ജാണെന്ന് ആരോപിച്ചു കെ സി മാത്യു രംഗത്തെത്തിയിരുന്നു.

Be the first to comment on "കെസിഎയിൽ രാജി."

Leave a comment

Your email address will not be published.


*