ജലന്ദർ ബിഷപ്പിനെതിരെ വൈദികൻ.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പിനെതിരെ ജലന്ദർ രൂപതയിലെ വൈദികൻ. ജലന്ദർ ബിഷപ്പിനെtതിരെ കർദിനാളിനു പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പരാതിക്കാരിയുടെ ബന്ധുകൂടിയായ വൈദികൻ ആരോപിക്കുന്നു.

കർദിനാളിനു പരാതി കിട്ടിയിരുന്നില്ലെന്നു പറയുമ്പോൾ അടച്ചിട്ട മുറിയിൽ കർദിനാൾ പരാതിക്കാരിയുമായി സംസാരിച്ചതെന്ന് വ്യക്തമാക്കണമെന്നും വൈദികൻ പറയുന്നു. മറ്റുകന്യാസ്ത്രീകൾക്കു നേരെയും അതിക്രമം നടന്നിട്ടുണ്ടാകാമെന്നും വൈദികൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

അതേസമയം കന്യാസ്ത്രീക്കെതിരെ സന്യാസിനി സമൂഹം രംഗത്തെത്തി.ബിഷപ്പിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിഷപ്പിനുണ്ടായ ദുഃഖത്തിൽ ഖേദം രേഖപെടുത്തുന്നതായും മിഷനറീസ് ഓഫ് ജീസസ് വാർത്താകുറിപ്പിൽ പറയുന്നു.

Be the first to comment on "ജലന്ദർ ബിഷപ്പിനെതിരെ വൈദികൻ."

Leave a comment

Your email address will not be published.


*