ലോകകപ്പ് ഫുട്ബോളിൽ ഇന്നത്തെ ക്വാർട്ടർ ഫൈനലിൽ ആദ്യ മത്സരത്തിൽ സ്വീഡനെതിരെ ഇംഗ്ലണ്ടിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ടിനായി 30 ആം മിനിറ്റിൽ ഹാരി മാഗിയെയും 58 ആം മീറ്റിൽ ടെലി ആലിയും ഗോളുകൾ നേടി. നിശ്ചിത സമയത്തും അധിക സമയത്തും സ്വീഡന് ഗോളുകൾ മടക്കാനായില്ല.
ഇപ്പോൾ നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റഷ്യയും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുകയാണ്.ഇരുവരും ഓരോ ഗോളുകൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്.31 ആം മിനുട്ടിൽ റഷ്യന്‍ ആദ്യ ഗോൾ നേടിയത്. വൈകാതെ 39 ആം മിനുട്ടിൽ ക്രൊയേഷ്യ ഗോൾ മടക്കി.
Be the first to comment on "സ്വീഡനെതിരെ ഇംഗ്ലണ്ടിന് ജയം;റഷ്യ-ക്രൊയേഷ്യ മൽസരം സമനിലയിൽ തുടരുന്നു."