ഗുഹയിൽ നിന്ന് അവർ നാലുപേർ പുറത്തെത്തി.

തായ്‌ലൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കൗമാരക്കാരായ ഫുട്‍ബോൾ ടീമംഗങ്ങളിൽ നാലുപേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. എന്നാൽ ബാക്കിയുള്ളവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിനായി പത്തുമണിക്കൂറോളം സമയം എടുക്കുമെന്നാണ് റിപ്പോർട്ട്. തത്കാലത്തേക്ക് രക്ഷാപ്രവർത്തനം നിറുത്തി വെച്ചിരിക്കുകയാണ്.

രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മഴ മാറി ഗുഹയിലെ ജലനിരപ്പ് താഴ്ന്നതാണ് വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായത്. 15 ദിവസമായി ഗുഹയിൽ കുടുങ്ങിയത് 12 കുട്ടികളും അവരുടെ ഫുട്‍ബോൾ കോച്ചുമാണ്.

Be the first to comment on "ഗുഹയിൽ നിന്ന് അവർ നാലുപേർ പുറത്തെത്തി."

Leave a comment

Your email address will not be published.


*