പ്രമുഖ ചാനലിലെ ജനപ്രീയ സീരിയൽ സംവിധായകനെതിരേ നടി രംഗത്ത്.

മലയാളത്തിലെ പ്രമുഖചാനലിലെ ജനപ്രീതി സമ്പാദിച്ച സീരിയലിലെ സംവിധായകനെതിരേ സീരിയലിലെ നായികാ രംഗത്ത്. സംവിധായൻ തന്നോട് മോശമായി പെരുമാറിയെന്ന് നടി നിഷ സാരംഗ് വെളിപ്പെടുത്തിയിരുന്നു. അനുവാദം വാങ്ങിയാണ് താൻ വിദേശത്തു അവാർഡ്‌ഷോയ്ക്കു പോയത്. എന്നാൽ ഇതിന്റെ പേരിൽ തന്നെ സീരിയലിൽ നിന്നും ഒഴുവാക്കിയതായും നിഷ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നിഷയെ ഒഴിവാക്കിയിട്ടില്ലെന്നും നിഷ സീരിയലിൽ തുടരുമെന്നും വ്യക്തമാക്കി ചാനൽ പ്രവർത്തകർ രംഗത്തെത്തി. എന്നാൽ ആരോപണവിധേയനായ സംവിധായകനൊപ്പം ഇനി സഹകരിക്കില്ലെന്ന് നിഷ വ്യക്തമാക്കി. അതേസമയം താരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) രംഗത്തെത്തി.

ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തർക്കും വേണ്ടിയുള്ളതാണ്. നടി ഉന്നയിച്ച ആരോപണത്തിൽ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. വനിതാകമ്മീഷനും നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Be the first to comment on "പ്രമുഖ ചാനലിലെ ജനപ്രീയ സീരിയൽ സംവിധായകനെതിരേ നടി രംഗത്ത്."

Leave a comment

Your email address will not be published.


*