സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരത്തിൽ ഒരാൾ അറസ്റ്റിൽ.

നടൻ ശ്രീരാമൻ മരിച്ചെന്ന സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട്‌ കോവൂര്‍ സ്വദേശി ആമാട്ട്‌ മീത്തന്‍വീട്ടില്‍ ബഗീഷിനെ (31) യാണ്‌ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബാംഗളൂരിൽ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയാണ്.

നാട്ടിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.നടനും എഴുത്തുകാരനുമായ ശ്രീരാമൻ മരിച്ചെന്ന സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് മൂന്നുലക്ഷത്തോളം ആളുകൾ കാണുകയും ഷെയർ ചെയുകയും ചെയ്തിരുന്നു. നടന്റെ പരാതിയിലാണ് അറസ്റ്റ്.

Be the first to comment on "സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരത്തിൽ ഒരാൾ അറസ്റ്റിൽ."

Leave a comment

Your email address will not be published.


*