ഗുഹയിൽ നിന്നും നാലുപേരെകൂടി പുറത്തെത്തിച്ചു.

വടക്കൻ തായ്‌ലൻഡിലെ താം ലുവാംഗ് ഗുഹയില്‍ കുടുങ്ങിയ ഫുട്‍ബോൾ ടീമംഗങ്ങളിൽ നാലുകുട്ടികളെ കൂടി രക്ഷപെടുത്തി. ഇതോടെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം എട്ടായി. ഇനി കോച്ചിനെയടക്കം അഞ്ചുപേരെ കൂടി രക്ഷപെടുത്താനുണ്ട്.

ഇന്നലെ നാലുകുട്ടികളെ രക്ഷപെടുത്തിയിരുന്നു. രക്ഷപ്പെടുത്തുന്ന ഓരോകുട്ടിക്കും ഒരുഹെലികോപ്റ്ററും ഒരു ആംബുലൻസും ഗുഹയ്ക്കു പുറത്തായി സജ്ജീകരിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് രണ്ടു രക്ഷാപ്രവർത്തകർ എന്ന നിലയിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

Be the first to comment on "ഗുഹയിൽ നിന്നും നാലുപേരെകൂടി പുറത്തെത്തിച്ചു."

Leave a comment

Your email address will not be published.


*