ദിലീപിനെ പുറത്താക്കിയത് സംഘടന പിളരുമെന്ന സ്ഥിതി വന്നപ്പോൾ; മോഹൻലാൽ.

കൊച്ചി;നടൻ ദിലീപിനെ ‘അമ്മ’യിൽ നിന്നും പുറത്താക്കിയിലായിരുന്നെങ്കിൽ സംഘടന രണ്ടായി പിളരുമായിരുന്നെന്നു ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ. ‘അമ്മ’ യോഗത്തിനു ശേഷം എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മോഹൻലാലിൻറെ തുറന്നു പറച്ചിൽ.

കഴിഞ്ഞ ജനറൽബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായി പോയി. ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുയർന്നപ്പോൾ ആരും അതിനെ എതിർത്തില്ല.സ്ത്രീകൾക്കോ എതിർപ്പുള്ള ആർക്കെങ്കിലുമോ തുറന്നുപറയാമായിരുന്നു. എന്നാൽ അതുണ്ടായില്ല.

ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കില്ല.ദിലീപ് തന്റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി നടി ‘അമ്മ’യ്ക്ക് പരാതി നൽകിയിട്ടില്ല. സംഘടന എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്.സംഘടനയിലേക്കില്ലെന്നു ദിലീപ് കത്ത് നൽകിയതിനാൽ നടൻ സംഘടനയ്ക്ക് പുറത്തു തന്നെയാണ്.

ആക്രമിക്കപ്പെട്ട നടിയും രമ്യാനമ്പീശനും മാത്രമാണ് രാജിക്കത്ത് നൽകിയത്.താനിപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് അതേസമയം ദിലീപിനായി പ്രാർത്ഥിക്കുമെന്നും മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Be the first to comment on "ദിലീപിനെ പുറത്താക്കിയത് സംഘടന പിളരുമെന്ന സ്ഥിതി വന്നപ്പോൾ; മോഹൻലാൽ."

Leave a comment

Your email address will not be published.


*