ഡൽഹി കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. പ്രതികൾക്ക് വധശിക്ഷ വിധിച്ച കീഴ്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു.പ്രതികള്‍ ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
കേസിലെ നാലു പ്രതികളുടെ ഹർജിയാണ് കോടതി തള്ളിയത്.അക്ഷയ്, പവന്, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈകോടതിയുടെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികളുടെ ബന്ധുക്കൾ വന്നപേക്ഷിച്ചാൽ പോലും പ്രതികൾക്ക് താൻ മാപ്പു നൽകില്ലെന്ന് നിർഭയയുടെ ‘അമ്മ പറഞ്ഞു. 2012 ഡിസംബര്‍ 12നാണ് ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം ബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.
ആറു പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്.മറ്റൊരാള്‍ ജീവനൊടുക്കി.
Be the first to comment on "നിർഭയ കേസ്;പ്രതികളുടെ പുനഃപരിശോധനാ ഹർജി തള്ളി."