ശ്രീജിത്തിന്റെ മരണം;സിബിഐ അന്വേഷണമില്ല.

വാരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ലെന്നു ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച്. പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യയാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

പോലീസ് അന്വേഷണം തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നു കരുതുന്നില്ലെന്നും കോടതി പറഞ്ഞു. എന്നാൽ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കുടുംബം പറഞ്ഞു.

Be the first to comment on "ശ്രീജിത്തിന്റെ മരണം;സിബിഐ അന്വേഷണമില്ല."

Leave a comment

Your email address will not be published.


*