ഐഎസ്ആർഒ ചാരക്കേസ്;നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി:ഐഎസ്ആർഒ ചാരക്കേസിൽ കുറ്റാരോപിതനാണെന്നു പറഞ്ഞു അറസ്റ്റ് ചെയുകയും പിന്നീട് കുറ്റവിമുക്തനാകുകയും ചെയ്ത മുന്‍ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി.കേസിൽ നഷ്ടപരിഹാരവും പുനരന്വേഷണവും ആവശ്യപ്പെട്ടു നമ്പി നാരായണനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മുതിർന്ന ശാസ്ത്രജ്ഞനെയാണ് കള്ളക്കേസിൽ കുടുക്കിയതെന്നും അതിനാൽ നഷ്ടപരിഹാരം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.സിബിഐയും ഇതേ അഭിപ്രായം ഉന്നയിച്ചു. ആരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് ചോദ്യത്തിന് തങ്ങളല്ലെന്നായിരുന്നു സിബിഐയുടെ മറുപടി.

കോടതിയുടെ മേൽനോട്ടത്തിൽ കേസിൽ പുനരന്വേഷണം നടത്തണമെന്നും, സർക്കാരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും സിബിഐ പറഞ്ഞു.കേസിൽ വിധിപറയാനായി മാറ്റി.

Be the first to comment on "ഐഎസ്ആർഒ ചാരക്കേസ്;നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി."

Leave a comment

Your email address will not be published.


*