ഒടുവിൽ പ്രാർത്ഥ ഫലിച്ചു;തായ്‌ലൻഡിലെ ഗുഹയിൽ നിന്നും എല്ലാവരും പുറത്തെത്തി.

കഴിഞ്ഞ പതിനെട്ടു ദിവസങ്ങളായി ലോകത്തിന്റെ ശ്രദ്ധയും പ്രാർത്ഥനയും തായ്‌ലാന്റിലായിരുന്നു. വടക്കൻ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ 11 ഉം 16 ഉം ഇടയിലുള്ള 12 കുട്ടികളും അവരുടെ ഇരുപത്തഞ്ചുകാരനായ കോച്ചും ജീവനോടെ പുറത്തുവരുന്നതിനായി കഴിഞ്ഞ 18 ദിവസങ്ങളായി അവരുടെ മാതാപിതാക്കൾക്കും രാജ്യത്തിനുമൊപ്പം ലോകം മുഴുവനും പ്രാർത്ഥനയില്ലായിരുന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികൾക്ക് ആരോഗ്യനില തൃപ്തികരമാണെങ്കിലും ഒരാഴ്ചത്തെ നിരീക്ഷണം തുടരും. അണുബാധ ഏൽക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണിത്.

നേരത്തെ ഇവരെ രക്ഷപെടുത്തുന്നതിനായി നാലുമാസം എടുക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.എന്നാൽ കാലാവസ്ഥ അനുകൂലമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു. ജൂൺ 23നാണ് 12 അംഗ ഫുട്‍ബോൾ ടീമംഗങ്ങളും അവരുടെ കോച്ചും കനത്ത മഴയിൽ വടക്കൻ തായ്‌ലൻഡിലെ താം ലുവാംഗ് ഗുഹയില്‍ കയറിയത്.

മഴയിൽ ചെളിയും മണ്ണും നിറഞ്ഞു കവാടം അടഞ്ഞതോടെ ഇവർ ഗുഹയിൽ കുടുങ്ങുകയായിരുന്നു. വനപാലകരാണ് ഇവർ ഗുഹയിൽ അകപ്പെട്ട വിവരം ആദ്യം അറിയുന്നത്. പിന്നീട് രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.രണ്ടു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദ്ധരാണ് ഒൻപതു ദിവസങ്ങൾക്കു ശേഷം ഇവർ ജീവനോടെയുണ്ടെന്നു കണ്ടെത്തിയത്.

തുടര്‍ന്ന് ഇ​വ​ര്‍​ക്കാവശ്യമായ​ ഒാ​ക്​​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളും ഭ​ക്ഷ​ണ​വും എത്തിച്ചു. ഗു​ഹ​യി​ലെ വെ​ള്ളം പ​മ്ബ്​ ചെ​യ്​​ത്​ പു​റ​ത്തെ​ത്തി​ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 90 മുങ്ങല്‍ വിദഗ്​ധർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു​. 18 അംഗ മുങ്ങല്‍ വിദഗ്​ധ സംഘമാണ് ഗുഹയുടെ ഉള്ളില്‍ കടന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ച​ളി നി​റ​ഞ്ഞ ‘ടി. ​ജ​ങ്​​ഷ​ന്‍’ എ​ന്ന ഇ​ടു​ങ്ങി​യ തു​ര​ങ്ക​ഭാ​ഗ​വു​മാ​ണ്​ മുങ്ങല്‍ സം​ഘ​ത്തി​നു മു​ന്നി​ല്‍ ഏ​റെ വെ​ല്ലു​വി​ളി​യായത്​.

Be the first to comment on "ഒടുവിൽ പ്രാർത്ഥ ഫലിച്ചു;തായ്‌ലൻഡിലെ ഗുഹയിൽ നിന്നും എല്ലാവരും പുറത്തെത്തി."

Leave a comment

Your email address will not be published.


*