പി വി അൻവറിന്റെ അനധികൃത തടയണ;വെള്ളം ഒഴുക്കിക്കളയാൻ കോടതിയുടെ ഉത്തരവ്.

കൊച്ചി: കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയില്‍ പി വി അന്‍‌വര്‍ എം എല്‍ എ അനധികൃതമായി നിര്‍മ്മിച്ച തടയണയിലെ വെള്ളം ഒഴുക്കി കളയാന്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. തടയണ പൊളിക്കണമെന്നു സർക്കാരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക അനുമതിയില്ലാതെയാണ് തടയണ നിർമ്മിച്ചതെന്ന് മലപ്പുറം ജില്ലാ കളക്ടറും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

തടയണ മേഘലയില്‍ ഉരുള്‍പൊട്ടലിനു കാരണമായേക്കാം എന്ന് ജിയോള്‍ജി വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. തടയണയിലെ വെള്ളം ഒറ്റയടിക്ക് ഒഴികിക്കളയാതെ ഘട്ടം ഘട്ടമായിട്ടാണ് ഒഴുക്കിക്കളയുക.ഇതിനായി സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടും.

Be the first to comment on "പി വി അൻവറിന്റെ അനധികൃത തടയണ;വെള്ളം ഒഴുക്കിക്കളയാൻ കോടതിയുടെ ഉത്തരവ്."

Leave a comment

Your email address will not be published.


*