വ്യക്തിക്ക് ഇഷ്ട്ടമുള്ള ലിംഗത്തിൽ നിന്നും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാം.

ന്യൂഡൽഹി;ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള ലിംഗത്തിൽ നിന്നും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീംകോടതി. സ്വവര്‍ഗ രതി നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമർശം. ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.

അത് സ്വന്തം ലിംഗത്തില്‍പെട്ടയാളാണോ എതിര്‍ലിംഗത്തില്‍ പെട്ടയാളാണോ എന്നത് പ്രശനമല്ല.ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായിട്ടാണ് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തേയും കാണുന്നത്.ഹാദിയ കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ഹര്‍ജികളില്‍ നാളെയും വാദം തുടരും.

Be the first to comment on "വ്യക്തിക്ക് ഇഷ്ട്ടമുള്ള ലിംഗത്തിൽ നിന്നും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാം."

Leave a comment

Your email address will not be published.


*