അന്വേഷണ സംഘത്തിന് നൽകിയ മൊഴി കണക്കിലെടുക്കരുതെന്നു പൾസർ സുനി.

നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കവുമായി മുഖ്യപ്രതി പൾസർ സുനി. അനേഷൻ കാലയളവിൽ താൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി കണക്കിലെടുക്കരുതെന്നാണ് സുനി എറണാകുളം സെഷന്‍സ് കോടതിയില്‍ നൽകിയ ഹര്‍ജിയിൽ പറയുന്നത്. വിചാരണ തുടങ്ങാനിരിക്കെ കേസിലെ മറ്റൊരു പ്രതിയായ നടൻ ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതിന് ശ്രമിക്കുന്നതിനായി ആരോപണം ശക്തമായിരിക്കെയാണ് സുനി ഹർജിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഏതൊക്കെ രേഖകളാണ് ആവശ്യമെന്ന് കൃത്യമായി അറിയിക്കാന്‍ ഹര്‍ജിക്കാരനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഏതൊക്കെ രേഖകള്‍ ഹര്‍ജിക്കാരന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു.

Be the first to comment on "അന്വേഷണ സംഘത്തിന് നൽകിയ മൊഴി കണക്കിലെടുക്കരുതെന്നു പൾസർ സുനി."

Leave a comment

Your email address will not be published.


*