പീഡനം;വൈദികർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

കൊച്ചി:കുമ്പസാര രഹസ്യത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിച്ച ഓർത്തഡോക്സ് സഭ വൈദികർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം. ഇരയെ വേട്ടയാടുന്ന വേട്ടമൃഗത്തെ പോലെയാണ് വൈദികർ പെരുമാറിയത്. വീട്ടമ്മയുടെ വിശ്വാസത്തെ വൈദികർ ദുരുപയോഗം ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു.

ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. കുമ്പസാര രഹസ്യം പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ചു വൈദികരാണ് വീട്ടമ്മയെ പീഡനത്തിനിരയാക്കിയത്. വീട്ടമ്മയുടെ ഭർത്താവാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Be the first to comment on "പീഡനം;വൈദികർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി."

Leave a comment

Your email address will not be published.


*