ബിഷപ്പ് മുങ്ങാനുള്ള സാധ്യത കണക്കിലെടുത്തു വിമാനത്താവളങ്ങളിൽ ജാഗ്രത നിർദേശം.

ജലന്ദർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ വൈകാതെ അറസ്റ്റ് നടക്കുമെന്ന് സൂചന.ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി.ബിഷപ്പ് രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്തു വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടു വ്യോമയാന മന്ത്രാലയത്തിന് അന്വേഷണസംഘം കത്തയച്ചു.

അതേസമയം ബിഷപ്പിനെതിരായ പരാതി കന്യാസ്ത്രീ രണ്ടു തവണ വത്തിക്കാനിലേക്കു കത്തയച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്.

Be the first to comment on "ബിഷപ്പ് മുങ്ങാനുള്ള സാധ്യത കണക്കിലെടുത്തു വിമാനത്താവളങ്ങളിൽ ജാഗ്രത നിർദേശം."

Leave a comment

Your email address will not be published.


*