എഡിജിപിയുടെ മകൾക്കെതിരായ കേസ് റദ്ദുചെയേണ്ടതില്ലെന്നു കോടതി.

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസിൽ എഡിജിപിയുടെ മകള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ പരാമര്‍ശം.എഡിജിപിയുടെ മകള്‍ സ്‌നിക്തക്കെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കേണ്ട സാഹചര്യം ഇല്ലെന്നും പോലീസ് അന്വേഷണം നടക്കട്ടെയെന്നും കോടതി പറഞ്ഞു.

വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു കേസ് റദ്ദാക്കാനാകില്ലെന്നു സർക്കാരും കോടതിയെ അറിയിച്ചു. ഡ്രൈവറെ മർദ്ദിച്ചെന്ന പരാതി കളവാണെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്‌നിക്ത കോടതിയെ സമീപിച്ചത്.

Be the first to comment on "എഡിജിപിയുടെ മകൾക്കെതിരായ കേസ് റദ്ദുചെയേണ്ടതില്ലെന്നു കോടതി."

Leave a comment

Your email address will not be published.


*