തരൂരിന്റെ ‘ഹിന്ദു പാകിസ്ഥാൻ’ പരാമർശത്തിൽ പ്രതിഷേധം.

ശശി തരൂര്‍

ശശിതരൂർ എംപിയുടെ ‘ഹിന്ദു പാകിസ്ഥാൻ’ പ്രസ്താവനയ്‌ക്കെതിരെ ബിജെപി. ബിജെപി വീണ്ടും അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ചവിട്ടിയരയ്ക്കപ്പെടുമെന്നും ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് വിവാദമായത്.

തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്സ് രംഗത്തെത്തി.അദ്ദേഹത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു കോൺഗ്രസ്സിന്റെ നിലപാട്. ശശി തരൂരിന്റെ മാനസികനില തകരാറിലാണെന്നും എത്രയും വേഗം അദ്ദേഹത്തിന് വൈദ്യസഹായം ഏർപെടുത്തണമെന്നുമായിരുന്നു ബിജെപി നേതാവ് സുബ്‌റഹ്‌മണ്യം സ്വാമി പറഞ്ഞത്.

Be the first to comment on "തരൂരിന്റെ ‘ഹിന്ദു പാകിസ്ഥാൻ’ പരാമർശത്തിൽ പ്രതിഷേധം."

Leave a comment

Your email address will not be published.


*