ഫാക്ടറിയില്‍ നിന്ന് വിഷവാതകം;ആറ് ജീവനക്കാര്‍ മരിച്ചു.

ഹൈദരാബാദ്: സ്റ്റീല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് ആറ് മരണം. ആന്ധ്രയിലെ അനന്ദപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലെ ആറ് ജീവനക്കാരാണ് വിഷവാതകം ശ്വസിച്ചു കൊല്ലപ്പെട്ടത്. മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നതാണ് അപകട കാരണം. അതീവ ഗുരുതരാവസ്ഥയില്‍ കുറച്ചുപേര്‍ ചികിത്സയിലാണ്.

Be the first to comment on "ഫാക്ടറിയില്‍ നിന്ന് വിഷവാതകം;ആറ് ജീവനക്കാര്‍ മരിച്ചു."

Leave a comment

Your email address will not be published.


*