അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വർണം.

അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഹിമ ദാസ് സ്വർണം നേടി. ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ ഹിമ ദാസ് ചരിത്രനേട്ടം സ്വന്തമാക്കിയത്​. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കിനത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യൻ താരം സ്വർണം നേടുന്നത്.

അസമിലെ നാഗോണ്‍ ജില്ലയില്‍ ദിങ് ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിൽ ജനിച്ച ഹിമയുടെ നേട്ടത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനുമോദന പ്രവാഹമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് തുടങ്ങി രാഷ്ട്രീയ-കായിക-സിനിമ രംഗത്തു നിന്നുൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.

Be the first to comment on "അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വർണം."

Leave a comment

Your email address will not be published.


*