ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ ഉത്പന്നം ഉപയോഗിച്ചവർക്കു കാൻസർ;32000 കോടി പിഴ.

വാഷിംഗ്ടണ്‍: ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസിൽ കമ്പനിക്ക് 32000 കോടി പിഴ.ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അര്‍ബുദം ബാധിച്ചതെന്ന സെന്റ് ലൂയിസ് ജൂറി പിഴ ചുമത്തിയത്.

കമ്പനി പുറത്തിറക്കുന്ന പൗഡറില്‍ ആസ്‌ബെറ്റോസ് ചേരുന്നുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്കിയിരുന്നില്ലെന്നും പരാതിക്കാര്‍ക്കായി വാദിച്ച അഭിഭാഷകര്‍ വ്യക്തമാക്കി.

വിധിയോടെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്ബനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാദിഭാഗം അഭിഭാഷകർ പ്രത്യാശ പ്രകടിപ്പിച്ചു.

Be the first to comment on "ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ ഉത്പന്നം ഉപയോഗിച്ചവർക്കു കാൻസർ;32000 കോടി പിഴ."

Leave a comment

Your email address will not be published.


*