നവാസ് ഷെരീഫ് അറസ്റ്റിൽ.

ലാഹോർ:അഴിമതിക്കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും മകളും അറസ്റ്റിൽ. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും മകൾ മാറിയവുമാണ് ലാഹോർ വിമാനത്താവളത്തിൽ അൽപ്പം മുൻപ് അറസ്റ്റിലായത്.ഇരുവരുടെയും പാസ്സ്‌പോർട്ട് പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് നവാസ് ഷെരീഫും മകളും ലണ്ടനിൽ നിന്നും പാകിസ്താനിലേക്ക് പുറപ്പെട്ടത്.

ലണ്ടനിൽ ഷെരീഫും മക്കളും അനധികൃതമായി നാലു ഫ്ലാറ്റുകൾ വാങ്ങിയെന്ന കേസിൽ കോടതി ശിക്ഷ വിധിച്ചിരുന്നു.ഷെരീഫിന് പത്തുവർഷവും മകൾ മറിയത്തിനു ഏഴു വര്ഷവുമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. ആയിരകണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചു കൂടിയത്.സംഘർഷ സാധ്യത കണക്കിലെടുത്തു 400 ലധികം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

Be the first to comment on "നവാസ് ഷെരീഫ് അറസ്റ്റിൽ."

Leave a comment

Your email address will not be published.


*