ഷുഹൈബ് വധം;സിബിഐ വേണ്ടെന്നു സർക്കാർ.

ന്യൂഡൽഹി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നു സർക്കാരിന്റെ സത്യവാങ്മൂലം.കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ബന്ധുക്കൾ ഉന്നയിക്കുന്നതെന്നും തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.ഷുഹൈബിനെ വധിക്കാന്‍ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന വാദവും നിലനില്‍ക്കില്ല.

കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ സഞ്ചരിച്ച വാഹനവും കണ്ടെത്തിയില്ലെന്ന വാദം തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമർപ്പിച്ചത്.

Be the first to comment on "ഷുഹൈബ് വധം;സിബിഐ വേണ്ടെന്നു സർക്കാർ."

Leave a comment

Your email address will not be published.


*