ബിഷപ്പിനെതിരായ പീഡനക്കേസില്‍ പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു.

ജലന്ദർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന കേസിൽ അന്വേഷണ സംഘം പല ബിഷപ്പിന്റെ മൊഴിയെടുത്തു. പീഡനവിവരം പാലാബിഷപ്പിനേയും കുറവിലങ്ങാട് പള്ളി വികാരിയെയും അറിയിച്ചിരുന്നെന്നു കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പല ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്. ജലന്ദർ ബിഷപ്പിനെതിരെ കന്യാസ്ത്രീ വാക്കാൽ പരാതി പറഞ്ഞിരുന്നതായി പല ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞു.

അതേസമയം ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മുതിർന്ന വൈദികൻ രംഗത്തെത്തി. പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച മറ്റു കന്യാസ്ത്രീകളെ ബിഷപ്പ് ഭീഷണിപ്പെടുത്തിയതായി ജലന്ദറിലെ മുതിർന്ന വൈദികൻ പറയുന്നു.

Be the first to comment on "ബിഷപ്പിനെതിരായ പീഡനക്കേസില്‍ പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു."

Leave a comment

Your email address will not be published.


*