ഹിന്ദു പാകിസ്ഥാൻ പരാമർശം;തരൂരിനെതിരെ കേസ്.

ശശി തരൂര്‍

ശശിതരൂർ എംപിയുടെ ‘ഹിന്ദു പാകിസ്ഥാൻ’ പ്രസ്താവനയ്‌ക്കെതിരെ കേസ്. തരൂർ അടുത്തമാസം 14 ന് നേരിട്ട് ഹാജരാകാൻ കൊൽക്കത്ത മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ശശി തരൂരിന്റെ പരാമർശം മതവികാരത്തെ വ്രണപ്പെടുത്തുന്നതും അവഹേളിക്കുന്നതുമാണെന്നു കാണിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

അതേസമയം നേതാക്കൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്നായിരുന്നു തരൂരിന്റെ പരാമർശത്തിന് എഐസിസി മറുപടി നൽകിയപ്പോൾ തരൂരിന് പൂർണ പിന്തുണയുമായി കെപിസിസി രംഗത്തെത്തി.

Be the first to comment on "ഹിന്ദു പാകിസ്ഥാൻ പരാമർശം;തരൂരിനെതിരെ കേസ്."

Leave a comment

Your email address will not be published.


*