ഫ്രാൻസിന് കിരീടം.

റഷ്യയിലെ ലുഷ്‌കിനി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസ് കിരീടം നേടി.ഫൈനൽ മത്സരത്തിൽ ക്രോയേഷ്യയെ 2 നെതിരെ 4 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്രാൻസ് കിരീടം നേടിയത്. രണ്ടാം തവണയാണ് ഫ്രാൻസ് ലോക ചാമ്പ്യന്മാരാകുന്നത്. ഇതിനു മുൻപ് 1998 ലാണ് ഫ്രാൻസ് കിരീടം നേടിയത്.ഫ്രാൻസിനായി ഗ്രീസ്‌മാൻ,എംബപ്പേ,പോഗ്‌ബെ എന്നിവർ ഗോളുകൾ നേടി.

ക്രോയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചിന് ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം നേടി. ഫ്രാൻസിന്റെ കെയ്‌ലിയന്‍ എംബാപ്പെയ്ക്കാണ് യംഗ് പ്ലെയര്‍ പുരസ്കാരം. ഏറ്റവും കൂടുതൽ ഗോൾ അടിച്ചതിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്(6) ലഭിച്ചു.മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിന്‍റെ ഗോള്‍ കീപ്പര്‍ തിബോ കോര്‍ട്ടോയിസിന് ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരവും ലഭിച്ചു. ഫെയർ പ്ലേ പുരസ്‌കാരം സ്പെയിന് ലഭിച്ചു.

Be the first to comment on "ഫ്രാൻസിന് കിരീടം."

Leave a comment

Your email address will not be published.


*