മോഷണക്കുറ്റം ആരോപിച്ചു മർദ്ദനം;കൊല്ലത്തു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

കൊല്ലം അഞ്ചലിൽ കോഴി മോഷ്ടാവെന്നാരോപിച്ചു നാട്ടുകാർ മർദ്ദിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി മണിയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മണിക്ക് മർദ്ദനമേറ്റത്. ജോലിചെയ്തു മടങ്ങവേ മണി അടുത്തുള്ള വീട്ടിൽ നിന്നും കോഴിയെ വാങ്ങിയിരുന്നു. കൊഴിയുമായി പോകവേ നാട്ടുകാർ കോഴി മോഷ്ട്ടാവേന്നു ആരോപിച്ചു നാട്ടുകാർ മണിയെ മർദ്ദിക്കുകയായിരുന്നു.

മണിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞു മണിയെ ഡിസ്ചാർജ്ജ് ചെയ്‌തെങ്കിലും ഛർദ്ദിയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. അസ്വഭാവിക മരണത്തിനു കേസെടുത്ത പോലീസ് നേരത്തെ മർദ്ദനസംഘത്തിലുണ്ടായിരുന്ന അഞ്ചുപേർക്കെതിരെ കേസെടുത്തിരുന്നു.

Be the first to comment on "മോഷണക്കുറ്റം ആരോപിച്ചു മർദ്ദനം;കൊല്ലത്തു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു."

Leave a comment

Your email address will not be published.


*