വന്യമൃഗങ്ങളെ സർക്കാർ തന്നെ കൊല്ലണമെന്ന് പി സി ജോർജ്.

വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യം ഒഴിവാക്കാൻ സർക്കാർ തന്നെ നടപടിയെടുക്കണമെന്ന് പി സി ജോർജ് എംഎൽഎ. വന്യമൃഗങ്ങളെ വനവകുപ്പു തന്നെ കൊന്നു ഇറച്ചിയാക്കി വിൽക്കണമെന്നും പി സി പറയുന്നു. പാലക്കാട് കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പദ്ധതിയിലൂടെ കർഷകർക്ക് രക്ഷയും വനം വകുപ്പിന് ലാഭവും ലഭിക്കും. ന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് വിദേശത്തു പോയി പഠിക്കണം. ഓസ്‌ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി വരെ വിലയ്ക്കു വാങ്ങാന്‍ കിട്ടുമെന്നും പി സി ജോർജ് പറയുന്നു.

Be the first to comment on "വന്യമൃഗങ്ങളെ സർക്കാർ തന്നെ കൊല്ലണമെന്ന് പി സി ജോർജ്."

Leave a comment

Your email address will not be published.


*