എസ്ഡിപിഐ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു.

എസ്ഡിപിഐ നാളെ പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. എസ്ഡിപിഐ പ്രസിഡന്റ് അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചാണ് നാളെ ഹർത്താൽ പ്രഖ്യാപിച്ചത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വിശദീകരണം നല്‍കാനായി എസ്ഡിപിഐ എറണാകുള൦ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി പുറത്തിറങ്ങിയപ്പോഴാണ് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

എറണാകുളം സെൻട്രൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി,വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി,ഇവരുടെ വാഹനത്തിന്റെ ഡ്രൈവർമാർ എന്നിവരെ കസ്റ്റഡിയിൽ എടുത്തത്.

ചോദ്യം ചെയ്യലിന് ശേഷം ഇവരെ അഞ്ചുമണിയോടെ പോലീസ് വിട്ടയച്ചു. അഭിമന്യു കൊലക്കേസിലെ പ്രധാന പ്രതികൾക്ക് സംരക്ഷണം നൽകുന്നത് ഇവരാണെന്ന ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിന്റ ഭാഗമായുള്ള ചോദ്യം ചെയ്യലിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Be the first to comment on "എസ്ഡിപിഐ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു."

Leave a comment

Your email address will not be published.


*