കാലവര്‍ഷ കെടുതി:മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.

സംസ്ഥാനത്തു കനത്തമഴയിൽ വ്യാപക നാശനഷ്ട്ടം. കാലവർഷക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഓര്‍ഡിനേഷന്‍ വി. എസ്. സെന്തില്‍, സെക്രട്ടറി എം.ശിവശങ്കര്‍, ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

എല്ലാജില്ലയിലെയും കളക്റ്റർമാരുമായി മുഖ്യമന്ത്രി വിഡിയോ കോൺഫറൻസ് നടത്തി. കാലവര്‍ഷ കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കം ഉണ്ടാവുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക. പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കുക. അടിയന്തരസാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമാക്കുക. ദുരിതാശ്വാസ ക്യാമ്ബുകളില്‍ അസുഖമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കളക്ടർമാർക്കു നിര്‍ദേശ൦ നൽകിയിട്ടുണ്ട്.

അതേസമയം ഈ മാസം 19 വരെ ശക്തമായ മ‍ഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്തമഴയിൽ ഇടുക്കിയിലും കോട്ടയത്തും ഉരുള്പൊട്ടലുണ്ടായി. കനത്തമഴയിൽ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം പത്തായി. കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലകളിലെ നാലു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment on "കാലവര്‍ഷ കെടുതി:മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു."

Leave a comment

Your email address will not be published.


*