കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് തലയ്‌ക്കേറ്റ മുരുവിനാലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കൊല്ലം അഞ്ചലിൽ ബംഗാൾ സ്വദേശിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞയാഴ്ചയാണ് ബംഗാള്‍ സ്വദേശി മണിക്കിനെ കോഴി മോഷ്ട്ടാവെന്നു ആരോപിച്ചു നാട്ടുകാർ മര്‍ദിച്ചത്. ജോലിചെയ്തു മടങ്ങവേ മണി അടുത്തുള്ള വീട്ടിൽ നിന്നും കോഴിയെ വാങ്ങിയിരുന്നു.

കോഴിയുമായി പോകവേ നാട്ടുകാർ കോഴി മോഷ്ട്ടാവേന്നു ആരോപിച്ചു നാട്ടുകാർ മണിക്കിനെ മർദ്ദിക്കുകയായിരുന്നു.മണിക്കിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസത്തിനു ശേഷം ഡിസ്ചാർജ്ജ് ചെയ്തു. പിന്നീട് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണകാരണം തായ്‌ക്കേറ്റ ക്ഷതമാണെന്നു വ്യക്തമായത്. മതിയായ ചികിത്സ ലഭിക്കാതിരുന്നത് മരണത്തിലേക്ക് നയിച്ചു. സംഭവത്തിൽ മണിക്കിനെ മർദ്ദിച്ച അഞ്ചൽ സ്വദേശി ശശിധര കുറുപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റൊരു പ്രതിയായ ആസിഫിനെ പോലീസ് തിരയുകയാണ്.

Be the first to comment on "കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് തലയ്‌ക്കേറ്റ മുരുവിനാലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്."

Leave a comment

Your email address will not be published.


*